
മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് വാർഷികം നടന്ന പെരുകാവ് ടി.ജി. ഓഡിറ്റോറിയത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പഞ്ചായത്തിലെ ഹരിതകർമ്മാ സേനാ അംഗങ്ങൾ ശേഖരിച്ച് ഓഡിറ്റോറിയം ശുചീകരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ പ്രവർത്തനം ഹരിതകർമ്മ സേന നടത്തിയത്. സി.ഡി.എസ്. വാർഷികത്തിൽ 2000 ലേറെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.