photo

പാലോട്: കഴിഞ്ഞ ദിവസം നിര്യാതനായ നന്ദിയോട് പുലിയൂർ പ്രകാശ് ഭവനിൽ കേരള പൊലീസ് റിട്ട. അസി. കമാന്റർ ജി. കൃഷ്ണൻകുട്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പള്ളിപ്പുറം പൊലീസ് ക്യാമ്പിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന് ഗാർഡ് ഒഫ് ഓണർ നൽകിയത്. ഡി.കെ. മുരളി എം.എൽ.എ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. ഭാര്യ: ശ്യാമള. മക്കൾ: നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, ഗീത, ഷീല, പ്രകാശ്.