ksrt

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട ധനസഹായം സർക്കാർ നൽകിയിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം വി. അശ്വതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എൻ.കെ. രഞ്ജിത്ത്, യൂണിറ്റ് ഭാരവാഹികളായ ജി. ജിജോ, വി. സൗമ്യ, രാജശേഖരൻ, രാമപുരം ബിജു, കാസിംപിള്ള, എസ്.ആർ. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. അടിയന്തിരമായി ശമ്പള വിതരണം നടത്താത്ത പക്ഷം ഡ്യൂട്ടികൾ ഉപേക്ഷിച്ച് ചീഫ് ഓഫീസ് ഉപരോധം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

ഫോട്ടോ: ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ സംഘടിപ്പിച്ച പ്രതിഷേധ സദസ്