
വക്കം: കൃത്യനിർവഹണത്തിനിടെ അഞ്ചുതെങ്ങ് കായലിൽ മുങ്ങിമരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബാലുവിന് കല്ലമ്പലത്ത് സഹപ്രവർത്തകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലെ പുന്നപ്രയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ്. കല്ലമ്പലം, വർക്കല, അയിരൂർ, പള്ളിക്കൽ പൊലീസ് സ്റ്റേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ സഹപ്രവർത്തകന് അവസാന സല്യൂട്ട് നൽകിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ സംഘടനകൾ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.