നെയ്യാറ്റിൻകര: അമരവിള കൊല്ലയിൽ ദേവേശ്വരം മഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് മുതൽ 27 വരെ നടക്കും. രാവിലെ 9.30ന് തൃക്കൊടിയേറ്റ്,​ 11ന് ആദ്ധ്യാത്മിക പ്രഭാഷണം,​ 6.30ന് ഭജനാമൃതം. 21ന് രാത്രി 7ന് ഓട്ടൻതുളളൽ, 23ന് രാവിലെ 10ന് ആയില്യപൂജ. 24ന് വൈകിട്ട് 7ന് സംഗീത സദസ്. 26ന് രാത്രി 7ന് അമൃതവർഷിണി,​ 10ന് പളളിവേട്ട. സമാപന ദിവസമായ 27ന് രാവിലെ 8ന് കളത്തിൽ പൊങ്കാല,​ ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ,​ വൈകിട്ട് 5ന് ആറാട്ട്,​ 6ന് സഹസ്രദീപ സമർപ്പണം,​ 7ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.