
മലയിൻകീഴ്: ആനമൺ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്ര ഭവനിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ഇൻചാർജ് ബി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഡി.എസ്. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ശ്രീകുമാരൻനായർ, ഡോ. സജുകുര്യൻ എന്നിവർ സംസാരിച്ചു.