1

പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്‌കൂളിൽ ഗണിത ശാസ്ത്രമേള സംഘടിപ്പിച്ചു. ഹൈസ്‌കൂൾ കുട്ടികൾക്കായി 'ഗണിതായനം' എന്ന പേരിൽ സംഘടിപ്പിച്ച മേള അരുമാനൂർ ന്യൂ എൽ.പി.എസ് ഹെഡ്മിസ്ട്രസ് സുനിതാ റോസ് ഉദ്ഘാടനം ചെയ്‌തു. എം.വി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ജീജ ജി. റോസ് സ്വാഗതം പറഞ്ഞു. ഗണിതാദ്ധ്യാപകരായ പ്രവീൺ പ്രത്യോത്, സാബു എസ്.ജെ, ലേഖ എസ്. നായർ തുടങ്ങിയവർ നേതൃത്വം നൽകി.