d1

തി​രു​വ​ന​ന്ത​പു​രം​:​ കൊലക്കേസ് പ്രതിയെ തെരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം മ​രി​ച്ച എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ​ ​ബാലു​വിന് ഡി.ജി.പി അനിൽകാന്ത് ഉ​ൾ​പ്പെ​ടെ​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥരും​ ​സ​ഹ​പ്രവർ​ത്ത​ക​രും​ ​മ​ന്ത്രി​മാ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​അ​ന്തിമോ​പ​ചാ​രം അർപ്പിച്ചു.

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ആശുപത്രിയിലെ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം​ ​ഇ​ന്നലെ ​രാ​വി​ലെ 10.30ഓടെയാണ് ബാലുവിന്റെ മൃതദേഹം​ ​എ​സ്.​എ.​പി​ ​ക്യാ​മ്പി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചത്. തുടർന്ന് സഹപ്രവർത്തകർ ചേർന്ന് ഔദ്യോഗിക ബഹുമതികൾ നൽകി. പിന്നാലെ സർക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

എ.ഡി.ജി.പി മനോജ് എബ്രഹാം, കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, എസ്.എ.പി കമന്റാന്റ് അജിത്, ഡി.ഐ.ജി പി. പ്രകാശ്, റൂറൽ എസ്.പി. പി.കെ. മധു തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു. 11.15ഓടെ സംസ്‌കാരത്തിനായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി.