dd
തിരുവനന്തപുരം: ഈഞ്ചയ്‌ക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് ഫ്ളൈ ഓവർ നിർമ്മിക്കാൻ നാഷണൽ ഹൈവേ അതോറിട്ടിയെ സമീപിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിരവധി റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ ഫ്ളൈഓവർ എന്ന ആവശ്യം നേരത്തെ ഉയർന്നതാണ്. ഫ്ളൈഓവർ നിർമ്മിക്കാതെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കില്ലെന്നാണ് യോഗത്തിലുണ്ടായ നിഗമനം. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സമീപത്തുള്ള ചെറിയ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ, ജനപ്രതിനിധികൾ, പൊലീസ്, ദേശീയപാതാ അതോറിട്ടി, നഗരസഭ ഉന്നത ഉദ്യോഗസ്ഥർ, വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.