girija

തിരുവനന്തപുരം: വേൾഡ് ഹ്യൂമൻ റൈറ്റ് അസോസിയേഷന്റെ ആതുര സേവനത്തിനുള്ള ഇൗ വർഷത്തെ ഭാരത് സേവാ പുരസ്‌കാരം ദീപ്‌തി ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ജി. ഗിരിജയ്‌ക്ക് അസോസിയേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുബ്ബറെഡ്ഡി നൽകി.

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നടന്ന ചടങ്ങിൽ സീനിയർ ജില്ലാ ജഡ്‌ജി എം. ശ്രീനിവാസലു നായിക്, ശ്രീധർ റെഡ്ഡി എം.എൽ.എ, ഗായിക സ്വവർണക, ജേർണലിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രവി തേജ, കിംസ് ഹോസ്‌പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗിരി നായിഡു എന്നിവർ പങ്കെടുത്തു.