വെള്ളറട: കീഴാറൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ രോഗികൾക്കായി വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ശേഖരിച്ച് നൽകി.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി. ശ്രീകുമാരൻ നായരും പ്രിൻസിപ്പൽ ഒ. ലീലയും ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷീലയ്ക്കും ആർ.എം.ഒ ഡോ. അമിത് കുമാറിനും ഇവ കൈമാറി. ചീഫ് നഴ്സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ,​ ഹെഡ് നഴ്സിംഗ് ഓഫീസർ ഷീജ,​ പബ്ളിക് റിലേഷൻ ഓഫീസർ ജെസിലറ്റ്,​ സ്‌കൂൾ എസ്.എം.സി ചെയർമാൻ ഐ. ഗിൽബർട്ട്,​ സ്‌കൗട്ട് ഓഫീസർ ശ്രീരാഗ്,​ ഗൈഡ്സ് മാസ്റ്റർ ചന്ദ്രപ്രഭ എന്നിവരും​ വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.