p

തിരുവനന്തപുരം : കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കും. ഇതിനായി കുടുംബശ്രീ മിഷൻ ഈ സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ 1102.38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ 1064 സി.ഡി.എസുകളാണുള്ളത്.

സി.ഡി.എസ് അംഗങ്ങൾക്ക് ഓണറേറിയമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഇവർ യാത്രച്ചെലവിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് 2022 ജനുവരി മുതൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് യാത്രാബത്ത അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.