
നെടുമങ്ങാട്: കർഷക തൊഴിലാളി യൂണിയൻ ( കെ.എസ്.കെ.ടി.യു ) നെടുമങ്ങാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച എ. കണാരൻ അനുസ്‌മരണം വെള്ളരിക്കോണത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്‌തു. കൊല്ലങ്കാവ് ജി. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. മൂഴി രാജേഷ് സ്വാഗതം പറഞ്ഞു. എസ്.കെ. ബിജു, എം. ഗിരീഷ് കുമാർ, ജി. ഷൈജു കുമാർ, എ. റോജ്, വി. നാരായണൻ നായർ, ഇരിഞ്ചയം സനൽ, നാഗച്ചേരി റഹിം, ശ്രീകല എന്നിവർ സംസാരിച്ചു. ജയഗോപാൽ നന്ദി പറഞ്ഞു.