
നെടുമങ്ങാട്: പനവൂർ പി.എച്ച്.എം.കെ. എം.വി ആൻഡ് എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച മഴവില്ല് എന്ന ഏഴിനം വിദ്യാർത്ഥി ക്ഷേമപദ്ധതിയുടെ ഉദ്ഘാടനം ജില്ല കോഓർഡിനേറ്റർ എഫ്.ജോയ്മോൻ നിർവഹിച്ചു. പാഠപുസ്തകം വാങ്ങാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് പാഠപുസ്തകം ലഭ്യമാക്കുന്ന പുസ്തക നിധി, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സഹായകമാവുന്ന പ്രഭ പദ്ധതി, പാവപ്പെട്ടവർക്ക് കൈത്താങ്ങ് നൽകുന്ന ഉപജീവനം പദ്ധതി, പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. എൻ.എസ്.എസ് ലീഡർ കൃഷണേന്ദു സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ജി.ആർ.ഷൈനി ദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.ഷൈൻ, സ്കൂൾ മാനേജർ എം.മുഹ്സിൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.ചിദ്രൂപ്, എച്ച്.എം ഐ.ജി പ്രേംകല, വി.എച്.എസ്.സി പ്രിൻസിപ്പൽ നസീറ ബീവി ആർ, വോളന്റിയർ ലീഡർ അജയ് കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.