photo

നെടുമങ്ങാട്:പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി പനവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക,ലിംഗസമത്വം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുടെ പ്രചാരണാർത്ഥധം വനിതാ - ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദി വേൾഡ് കാമ്പയിനോടനുബന്ധിച്ചാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാർ,ജില്ലാ മെമ്പർമാർ,ബ്ലോക്ക് മെമ്പർമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ,അങ്കണവാടി പ്രവർത്തകർ,സി.ഡി.എസ് ചെയർപേഴ്സൺ,കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് സ്ത്രീകൾ,റസിഡന്റ്സ് അസോസിയേഷൻ വനിതാ ഭാരവാഹികൾ,പൊതുജനങ്ങൾ എന്നിവർ നേതൃത്വം നൽകി.