photo

നെടുമങ്ങാട്: സ്‌കൂട്ടറിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന പതിവാക്കിയ മൂന്നംഗ സംഘത്തെ പിടികൂടി. കരകുളം പള്ളിച്ചൽ ഗോകുലത്തിൽ കമൽ രാജ് (ബിജു, 47), ഇരുമ്പ ചിറത്തലയ്ക്കൽ വീട്ടിൽ ഷാജികുമാർ (41) എന്നിവരെ കരകുളം ഭാഗത്തും ആനാട് നെട്ടറക്കോണം അജിത് ഭവനിൽ എ. അനന്തുകൃഷ്ണനെ (25) ആനാട് മഠത്തിൽ ചിറയിലും വച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അരുവിക്കര, നെടുമങ്ങാട്, പേരൂർക്കട ഭാഗങ്ങളിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. 2.8 കി.ഗ്രാം കഞ്ചാവും 34,800 രൂപയും കമൽരാജിന്റെയും ഷാജിയുടെയും പക്കൽ നിന്ന് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ആക്ടീവയും പിടിച്ചെടുത്തു. അനന്തുവിന്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചു.