madhavan-

തൃശൂർ: പുതൂർക്കര വെള്ളാളത്ത് വീട്ടിൽ മാധവൻ നായർ (85) നിര്യാതനായി. തൃശൂർ കേരളാ സൗണ്ട്‌സിൽ 55 വർഷം മൈക്ക് ഓപറേറ്ററായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ള നിരവധിപേരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മാർപാപ്പ, ഇന്ദിരാഗാന്ധി, എ.കെ.ജി., ഫാ. വടക്കൻ തുടങ്ങി നിരവധി പേർക്കായി അദ്ദേഹം മൈക്കൊരുക്കി. 2007 വരെ പൊതുപരിപാടികളിൽ മൈക്കുമായി അദ്ദേഹം സജീവമായിരുന്നു. ഭാര്യ: കല്ല്യാണിയമ്മ. മക്കൾ: ബേബി, സുനിൽകുമാർ, ഷാജി, അനിൽകുമാർ, മഞ്ജു. മരുമക്കൾ: ബാബു. രാധ.