വിതുര:സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ അന്നം പദ്ധതിയുടെ ഭാഗമായി സി.എസ്.ഐ വിതുര ഡിസ്ട്രിക്ടിലെ 150 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സൈമൺ അദ്ധ്യക്ഷത വഹിച്ചു.‌ഡിസ്ട്രിക്ട് കൗൺസിൽസെക്രട്ടറി എൽ.കെ.ലാൽറോയി,അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ, പാസ്ടോൾ സെക്രട്ടറി ജയരാജ്, പെരുങ്കടവിള റുസേലിയ,സുബിൻ, സജി എന്നിവർ പങ്കെടുത്തു.