കിളിമാനൂർ:കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ലയിലെ പുളിമാത്ത് ബ്രാഞ്ച് സമ്മേളനം പുളിമാത്ത് യു.പി സ്കൂളിൽ നടന്നു. പുളിമാത്ത് യു.പി.എസ് ഹെഡ്മാസ്റ്റർ ജി.എൽ ലാജി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എസ്.ആദർശ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.എ സാജൻ സ്വാഗതം പറഞ്ഞു. കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ ട്രഷറർ എ.ആർ ഷമീം മുഖ്യപ്രഭാഷണം നടത്തി.പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം ബി .ജയചന്ദ്രൻ,ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ എം.ബിനുകുമാർ,എസ്.സബിർ, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ട്രഷറർ മുഹമ്മദ് അൻസാർ,അഭിലാഷ് കെ എസ്, മനോജ്, അനിൽകുമാർ, സുരേഷ്, മാലതിദേവി തുടങ്ങിയവർ സംസാരിച്ചു.അനു വി.എസ് നന്ദി പറഞ്ഞു.ഭാരവാഹികളായി സന്ദീപ് (പ്രസിഡന്റ്),റിയാസ്(സെക്രട്ടറി), അനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.