വിതുര: ക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടുകൂടി ധനുമാസത്തിലെ തിരുവാതിരാഘോഷം നടത്തി. ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തിരുവാതിര ആഘോഷവും നാരായണീയ പഠനക്ലാസ് ഉദ്ഘാടനവും നടന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.അപ്പുക്കുട്ടൻനായർ, സെക്രട്ടറി എസ്. ബിജു, മേൽശാന്തി എൻ. കേശവൻപോറ്റി എന്നിവർ നേതൃത്വം നൽകി. പഠനക്ലാസ് അഖിലഭാരതീയ നാരായണീയ മഹോത്സവസമിതി സെക്രട്ടറി സനൽകുമാർ ഉദ്ഘാടനം ചെയ്തു. ആചാര്യ മഞ്ജുഷാവിശ്വനാഥൻ ക്ലാസ് നയിച്ചു. ഗണപതിഹോമം, അലങ്കാരദീപാരാധന, വിശേഷാൽപൂജകൾ ഭക്തിഗാനസുധയും തിരുവാതിരക്കളിയും ഉണ്ടായിരുന്നു.
വിതുര ശ്രീമഹാദേവർ ശ്രീദേവി ക്ഷേത്രത്തിലെ തിരുവാതിര ആഘോഷപരിപാടികളുടെ ഭാഗമായി ഇന്നലെ രാവിലെ നടന്ന സമൂഹപൊങ്കാലയിൽ അനവധി പേർ പങ്കെടുത്തു. വിശേഷാൽപൂജ, ക്ഷീരധാര, മൃത്യൂഞ്ജയഹോമം,കലശപൂജ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പരമേശ്വരൻനായർ, സെക്രട്ടറി രാധാകൃഷ്ണൻനായർ എന്നിവർ നേതൃത്വം നൽകി.