
കിളിമാനൂർ: കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കിളിമാനൂർ ഏരിയാ കൺവെൻഷൻ ജയദേവൻമാസ്റ്റർ സ്മാരക ഹാളിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരപ്പിൽ കറുമ്പൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വത്സലകുമാർ, പ്രസിഡന്റ് ഇ.ഷാജഹാൻ, നോവൽരാജ് തുടങ്ങിയവർ സംസാരിച്ചു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മടവൂർ രാജേന്ദ്രൻ സ്വാഗതവും അജിത് തോട്ടയ്ക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ നോവൽരാജ് (പ്രസിഡന്റ്), ജയൻ ആറ്റിങ്ങൽ (വൈസ് പ്രസിഡന്റ്), മടവൂർ രാജേന്ദ്രൻ (സെക്രട്ടറി), സുഭാഷ് രംഗഭേരി (ജോയിന്റ് സെക്രട്ടറി), അജിത് തോട്ടയ്ക്കാട് (ട്രഷറർ).