പാലോട്: ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിൽ കുട്ടികൾക്കിടയിൽ കൊവിഡ് പകരുന്നു. 283 കുട്ടികളിൽ 103 കുട്ടികൾക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.27 കുട്ടികളെ രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൊണ്ടുപ്പോയി.ബാക്കിയുളള 76 പേരും സ്കൂൾ ഹോസ്റ്റലിൽ തന്നെ തങ്ങുകയാണ്.രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മതിയായ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.