
തിരുവനന്തപുരം:യുവജനങ്ങളുടെയും കുട്ടികളുടെയും വികസനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഏജൻസിയായ ഡോൺബോസ്കോ ക്രിസ്മസ് ആഘോഷം സംഘടപ്പിക്കും.ശാന്തിദൂത് 2021- സർവമത ജനകീയ ക്രിസ്മസ് ആഘോഷം എന്ന പരിപാടി 22ന് വൈകിട്ട് 6ന് കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നടക്കും.ഈ ജനകീയ ക്രിസ്മസ് ആഘോഷത്തിൽ മന്ത്രിമാരായ ആന്റണി രാജു,വി.ശിവൻകുട്ടി,ജി.ആർ.അനിൽ,മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത്.എം.എൽ.എ,ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,ജില്ലാ കളക്ടർ നവജ്യോത് ഖോസ,കമ്മിഷ്ണർ ബൽറാം കുമാർ ഉപാദ്ധ്യായ,തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് ആർ,സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,പാളയം ഇമാം വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുക്കും.നിർദ്ധനർക്കുള്ള സഹായ വിതരണവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ഡോൺബോസ്‌കോ ഡയറക്ടർ ഫാ.സജി എസ്.ഡി.ബി,മറ്ര് ഭാരവാഹികളായ മാനുവൽ ജോർജ്,ജെസൺ.ബി.പെരേര,അഭിജിത്ത്.ടി.കെ,റെജീഷ് രാജ്.ആർ,അലക്സ് ജോർജ് എന്നിവർ പങ്കെടുത്തു.