cpim

തിരുവനന്തപുരം: സമാധാനം ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗീയ ശക്തികൾ പരസ്പരം നടത്തുന്ന നിഷ്ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തെ ചോരക്കളമാക്കുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും ജാഗ്രതയോടെ രംഗത്തു വരണം. എൽ.ഡി.എഫ് ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂർവമായ യജ്ഞത്തിലാണ് വർഗീയ ശക്തികൾ. മതവർഗീയത പരത്തി ജനങ്ങളിൽ സ്പർദ്ധയും അകൽച്ചയുമുണ്ടാക്കി നാട്ടിൽ വർഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സമൂഹ മാദ്ധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നു.
ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മത്സരിച്ച് നടത്തിയ കൊലപാതകങ്ങൾ മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതാണ്. സമാധാന ജീവിതത്തെ തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ.