ആറ്റിങ്ങൽ: വാമനപുരം നദിയിൽ പൂവമ്പാറപാലത്തിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സുള്ള പുരുഷന്റെ മൃതദേഹം വള്ളിപ്പടർപ്പുകളിൽ കുരുങ്ങിയ നിലയിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിലേക്കുമാറ്റി.