കല്ലമ്പലം:പ്രവർത്തനം നിലച്ചിരുന്ന ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. നാവായിക്കുളം പഞ്ചായത്തിലെ കിഴക്കനേല ജംഗ്ഷനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസമാണ് പ്രവർത്തനം തുടങ്ങിയത്.കിളിമാനൂർ ഡി.ഒ അരുണ എസ്.ദാസ് ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എസ്.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ്മെമ്പർ സീമ ജി.ആർ, മുല്ലനല്ലൂർ ശിവദാസൻ,മധുസൂദനക്കുറുപ്പ്,സുബൈർ,അഡ്മിനിസ്ട്രേറ്റീവ് അംഗം ഗോകുലൻ.ബി എന്നിവർ പങ്കെടുത്തു.