തിരുവനന്തപുരം: പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് അഷ്റഫ്, പ്രസിഡന്റ് കെ. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. പെൻഷൻ എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യണമെന്നും വെട്ടിക്കുറച്ച മൂന്ന് ശതമാനം ക്ഷാമാശ്വാസവും കഴിഞ്ഞ മൂന്ന് വർഷത്തെ ഉത്സവബത്തയും കുടിശിക സഹിതം തിരിച്ചുനൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ സമരം ഉദ്ഘാടനം ചെയ്തു.