തിരുവനന്തപുരം: ബി.എസ്.എൻ.എൽ കുടിശ്ശിക നിവാരണ മേള സംഘടിപ്പിക്കും.22ന് വർക്കല ടെലിഫോൺ എക്സ്ചേഞ്ച്, 23ന് ആറ്റിങ്ങൽ ടെലിഫോൺ എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് മേള.ആകർഷകമായ ഇളവുകളോടുകൂടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ,കുടിശിക അടച്ച് പഴയ ലാൻഡ്‌ലൈൻ പുനഃസ്ഥാപിക്കൽ,പഴയ ലാൻഡ്‌ലൈൻ നമ്പർ നിലനിർത്തി ഇന്റർനെറ്റ് ഡാറ്റയും വോയിസും സഹിതം ഫൈബർ കണക്ഷൻ എടുക്കാനും തുടങ്ങി വിവിധ സൗകര്യങ്ങൾ മേളയിലുണ്ട്.