nivedanam

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പകരം സംവിധാനമൊരുക്കാതെ അടച്ചുപൂട്ടിയതിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി കമ്മിറ്റി അപലപിച്ചു. നിർദ്ധനരായ ആളുകൾ ആശ്രയിക്കുന്ന ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചത് ജനദ്രോഹ നടപടിയായാണ് കാണുന്നത്. ഒരുമാസം പിന്നിട്ടിട്ടും ഓപ്പറേഷൻ തിയേറ്റർ തുറന്ന് പ്രവർത്തിക്കാത്തത് ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ വീഴ്ചയാണ്. ജനദ്രോഹപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ഒരാഴ്ചയ്ക്കകം തിയേറ്റർ തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഓപ്പറേഷൻ തിയേറ്റർ എത്രയുംവേഗം തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി കമ്മിറ്റിയുടെ നിവേദനം ആശുപത്രി സൂപ്രണ്ട് ഡോ. ശബ്നത്തിന് കൈമാറി. പാർലമെന്ററി പാർട്ടി ലീഡർ ബി.എസ്. അനൂപ്, വി. ബേബി, ജി. സുരേഷ് കുമാർ, അൻസിൽ അൻസാരി, മനുമോൻ ആർ.പി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.