
മംഗലപുരം:മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി പഠന സഹായം നൽകാനായി രൂപവത്കരിച്ച എൻ ഹാൻസ്‌മെന്റ് ട്രസ്റ്റിന്റെ സ്കോളർഷിപ്പ് വിതരണം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു.മംഗലപുരം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.ജയിൽ വിഭാഗം സൗത്ത് സോൺ ഡി.ഐ.ജി പി.അജയകുമാർ മുഖ്യാതിഥിയായിരുന്നു.പി. കൃഷ്ണൻകുട്ടി നായർ,ബി.രാജേന്ദ്രകുമാർ,ബി.കുമാർ,പള്ളിപ്പുറം ജയകുമാർ,സി.അരവിന്ദാക്ഷൻ നായർ,സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.