തിരുവനന്തപുരം: പട്ടികജാതി - പട്ടിക വിഭാഗക്കാരുടെ ഫണ്ടുകൾ തട്ടിപ്പ് നടത്തിയതും വകമാറ്റി ചെലവാക്കുന്നതും സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു.ഫണ്ട് തട്ടിപ്പിനെതിരെ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, പാളയം ഉദയകുമാർ,കൃഷ്ണൻപോറ്റി, ദളിത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ വേങ്ങറ വേണുഗോപാൽ, എൻ.ജയപ്രകാശ്, ആറ്റിങ്ങൽ വിജയകുമാർ, പ്രമോദ്, പ്ളാവറ മണികണ്ഠൻ, മനേഷ്‌കർ തുടങ്ങിയവർ പങ്കെടുത്തു.