തിരുവനന്തപുരം:രജിസ്റ്റേർഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (റെൻസ്‌ഫെഡ്) ജില്ലാ കൺവെൻഷൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ.പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭാ സൂപ്രണ്ടിംഗ് എൻജിനിയർ അനിൽകുമാർ.ആർ.എസ്, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.മനോജ്, വൈസ് പ്രസിഡന്റുമാരായ ഫൈസൽ.കെ, രാജേന്ദ്രകുമാർ.ആർ, ജോയിന്റ് സെക്രട്ടറിമാരായ അരുൺകുമാർ.വി.എസ്, നന്ദകുമാർ.എസ്, ട്രഷറർ മുഹമ്മദ് നസീം, സംസ്ഥാന സമിതിയംഗമായ സുധീഷ് ബാബു.പി, ജില്ലാ സെക്രട്ടറി സഞ്ജയ് പ്രസാദ്, ജില്ലാ ട്രഷറർ ശ്യാംരാജ്.ആർ എന്നിവർ പങ്കെടുത്തു.