കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കസ്തൂർബാ ഗ്രന്ഥശാലയുടെ ത്രൈമാസ ചർച്ച അക്ഷരത്തിന്റെ അഗ്നിശലഭങ്ങൾ -ഒ.എൻ.വി കവിതകളുടെ ആസ്വാദനവും ചർച്ചയും കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു.വിജയ് കരുൺ വിഷയാവതരണം നടത്തി.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കമലാലയം കൃഷ്ണൻ നായർ മോഡറേറ്ററായി.ബ്ലോക്ക് പഞ്ചായത്തംഗം സരളടീച്ചർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതാകുമാരി,ഗ്രാമ പഞ്ചായത്തംഗങ്ങൾ,സെക്രട്ടറി മിനിചന്ദ്ര,ലൈബ്രേറിയൻ ജി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.