നെടുമങ്ങാട്:ആർ.എസ്.പി കരകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് സ്നേഹസ്പർശം ധനസഹായ വിതരണം സംസ്ഥാന കമ്മിറ്റിയംഗം വിനോബ താഹ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കരകുളം ജയചന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്,എം.സുരേഷ്,യു.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം ക്രിസ്റ്റഫർ, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് എ.എസ് എന്നിവർ സംസാരിച്ചു.