ആര്യനാട്:ആര്യനാട് കെ.എസ്.ആർ.ടി.സി ഡോപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാനും കൊവിഡ് കാലത്ത് നിർത്തിവച്ച സർവീസുകൾ പുനസ്ഥാപിക്കാനും അടിയന്തിര നടപടി വേണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് വാമനപുരം പ്രകാശ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ആര്യനാട് മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി തോമസ് ഫെർണ്ണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി.കുളപ്പട മുരളീധരൻ നായർ,മനോജ്,അരുവിക്കര തങ്കപ്പൻ,ഷിബു,സോളമൻ,മോഹനൻ,ഷീജ,ജയന്തി എന്നിവർ സംസാരിച്ചു.