satheeshan

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ, വർഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രിക്കോ പൊലീസ് മേധാവിക്കോ പൊലീസ് സേനയ്ക്കു മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത സാഹചര്യമാണ്. പാർട്ടി നേതാക്കളുടെ സെൽ ഭരണമാണ് പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നത്.

വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയടെയും ശ്രമം. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും മാറിമാറി പുണരുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതമല്ല, വർഗീയ കൊലപാതകമാണ്. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും പോലുള്ള വർഗീയശക്തികളെ നിലയ്ക്കുനിറുത്താൻ സർക്കാർ തയ്യാറാകണമെന്നും സതീശൻ പറഞ്ഞു.