
തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് 3.30ന് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംബന്ധിക്കും. ഇതിനു ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചി നേവൽ എയർബേസിലെത്തും.
22ന് രാവിലെ 9.50ന് ദക്ഷിണമേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വിക്രാന്ത് സെൽ സന്ദർശിക്കും. 23ന് രാവിലെ 10.20ന് കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയിൽ പി. എൻ. പണിക്കരുടെ വെങ്കല പ്രതിമ അനാവരണം രാഷ്ട്രപതി നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് ഡൽഹിയിലേക്ക് തിരിക്കും.