
പാറശാല: കുളത്തൂർ ഗ്രാമ പഞ്ചായത്തും വൺ കേരള എയർ എൻ.സി.സി യും വനിതാ ശിശുക്ഷേമ വികസന വകുപ്പും സംയുക്തമായി ഓറഞ്ച് കാമ്പയിന്റെ ഭാഗമായി സ്ത്രീധന നിരോധനമാവശ്യപ്പെട്ട് അൻപതോളം കേഡറ്റുകൾ കുളത്തൂരിൽ നിന്ന് ചാരോട്ടുകോണം വരെ സൈക്കിൾ റാലി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജ്ജുനൻ റാലി ഫ്ലാഗ് ഒാഫ് ചെയ്തു.വാർഡ് മെമ്പർമാരായ ഗീതാ സുരേഷ്, സുരേഷ്, ഹെഡ്മിസ്ട്രസ് ശിവകല, പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ, എൻ.സി.സി ഓഫീസർ സുബ്രഹ്മണ്യൻ, കെ.എസ്.പി.സി ഓഫീസർ രഞ്ജിത് റാം, ഐ.സി.ഡി.എസ് ഓഫീസർ, സ്‌കൂൾ കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു.