
തിരുവനന്തപുരം: വെട്ടുകാട് സൗപർണിക തീരം ചാരിറ്റബിൾ സംഘടനയുടെ ക്രിസ്മസ് മാനവമൈത്രി സമ്മേളനം 22ന് വൈകിട്ട് 7ന് വെട്ടുകാട് സെന്റ് മേരീസ് ലൈബ്രറി ഹാളിൽ നടക്കും.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പരിപാടി ഉദ്ഘാടനം ചെയ്യും.സൗപർണിക ബെനഡിക്ട് അദ്ധ്യക്ഷത വഹിക്കും. വെട്ടുകാട് ഇടവക വികാരി ഫാ.ജോർജ് ഗോമസ്, വെട്ടുകാട് വാർഡ് കൗൺസിലർ ക്ളൈനസ് റൊസാരിയോ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് എന്നിവർ പങ്കെടുക്കും.