
പാറശാല: പ്രമേഹ പാദരോഗ വിദഗ്ദ്ധരുടെ ദേശീയ സംഘടനയായ ഡയബറ്റിക് ഫൂട്ട് സൊസൈറ്റി ഒഫ് ഇന്ത്യ (ഡി.എഫ്.എസ്.ഐ) ദേശീയ സമ്മേളനം “ ഡെഫ്‌സികോൺ 2021 തിരുവനന്തപുരം ” ജില്ലയിൽ ആദ്യമായി പാറശാലയിലെ സരസ്വതി ഹോസ്പിറ്റലിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഡി.എഫ്.എസ്.ഐ ദേശീയ പ്രസിഡന്റ് ഡോ.വി. ബി. നാരായണമൂർത്തി നിർവഹിച്ചു. ഡി.എഫ്.എസ്.ഐ ദേശീയ ഭാരവാഹികൾ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. അജയ്യകുമാർ, ഓർഗനൈസിംഗ് ചെയർമാൻ ഡോ.കെ. മോഹൻദാസ്, ഓർഗനൈസിംഗ് ട്രഷറർ ഡോ. ജയൻ സ്റ്റീഫൻ, ഡോ. ബിന്ദു അജയ്യകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഹൈബ്രിഡ് കോൺഫറൻസായാണ് സമ്മേളനം നടന്നത്. സമ്മേളനത്തിൽ മുന്നൂറോളം പേർ നേരിട്ടും, ആയിരത്തോളം ഡോക്ടർമാർ ഓൺലൈനായും പങ്കെടുത്തു.