
ഉദിയൻകുളങ്ങര: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 18 ലിറ്റർ വിദേശമദ്യം അമരവിള ചെക്ക്പോസ്റ്റിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കളിയിക്കാവിള വന്നീയൂർ തച്ചൻവിള കരക്കാട് വിജയകുമാറിനെ (38) എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ യു. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്.ജയകുമാർ, എ.ഒ.സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുവി ജോസ്, ആർ.വി. ഹരികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ: പിടികൂടിയ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി വിജയകുമാർ.