തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും യൂണിവേഴ്സിറ്റി ജീവനക്കാരുടേയും 2004,2009 ശമ്പളപരിഷ്ക്കരണ ഉത്തരവിന് അനുസൃതമായുള്ള ശമ്പളനിർണ്ണയം നടത്തി ലഭിക്കുന്നതിന് ഒാഡിറ്റ് തടസ്സവാദമുണ്ടായവർക്ക് അത് ഒഴിവാക്കുന്നതിന് റീ ഒാപ്ഷൻ സമർപ്പിക്കാൻ മൂന്ന് മാസത്തെ സാവകാശം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.