dc

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഡയഗനോസ്റ്റിക് ശൃംഖലയായ ഹിന്ദ് ലാബ്‌സ് തിരുമലയിലും പേയാട്ടും പുതിയ ബ്ലഡ് കളക്ഷൻ സെന്ററുകൾ ആരംഭിച്ചു.തിരുമല സെന്ററിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ കെ.അനിൽകുമാറും പേയാട് സെന്ററിന്റെ ഉദ്ഘാടനം വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജിയും നിർവഹിച്ചു.എല്ലാ തരം രക്തപരിശോധനകളും 40 മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് ഹിന്ദ് ലാബ്‌സിൽ നടത്തും.ഹോം കളക്ഷൻ സംവിധാനവുമുണ്ട്. ബ്ലഡ് കളക്ഷൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ തിരുമല സെന്റർ : 9400027955, 9188952217, പേയാട് സെന്റർ: 9188952217, 9188952218.