
യുവഗായിക അപർണ രാജീവ് ഒരുക്കിയ ക്രിസ്മസ് സ്പെഷ്യൽ ഗാനം ഏറ്റെടുത്ത് ശ്രോതാക്കൾ. ഈ രാത്രി ക്രിസ്മസ് രാത്രി എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഡോ. കെ. ജയകുമാറാണ് ഗാനരചയിതാവ്. അപർണയുടെ അച്ഛനും സംഗീതസംവിധായകനുമായ രാജീവ് ഒ.എൻ.വി ഈണം ഒരുക്കിയിരിക്കുന്നു. അച്ഛന്റെ ഈണത്തിൽ മകളുടെ പാട്ട് എന്ന പ്രത്യേകത ഈ രാത്രി ക്രിസ്മസ് രാത്രിയെ സമ്പന്നമാക്കുന്നു. ഏറെ വർഷത്തെ അപർണയുടെ ആഗ്രഹം കൂടിയാണ്. സന്തോഷവും പ്രത്യാശയും നൽകുന്ന ഗാനമാണ് അപർണ സമ്മാനിച്ചിരിക്കുന്നത്. ഒപ്പം മികച്ച ദൃശ്യാനുഭവുമുണ്ട്.പ്രകാശ് റാന ഗാനചിത്രീകരണവും എഡിറ്റിംഗും നിർവഹിച്ചു. ഇതിനു മുൻപും അപർണ പുറത്തിറക്കിയ സംഗീത ആൽബങ്ങൾ ശ്രദ്ധേയമായിരുന്നു.