
വിതുര:പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ നെടുമങ്ങാട് ജില്ലാപട്ടിക വർഗവികസന പ്രോജക്ട് ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് വിതുരയിലേക്ക് മാറ്റി സ്ഥാപിച്ചു. ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,പ്രോജക്ട് ഒാഫീസർ റഹീം,ജില്ലാപഞ്ചായത്തംഗം എസ്.മിനി,സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം വിദ്യാധരൻകാണി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ബ്ലോക്ക് പഞ്ചായത്ത് ആനപ്പാറ ഡിവിൽ, മെമ്പർ ശ്രീലത,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽ പ്രകാശ്,പേപ്പാറ വാർഡ്മെമ്പർ ലതാകുമാരി എന്നിവർ പങ്കെടുത്തു.