തിരുവനന്തപുരം:നിയമപാഠത്തെ ആസ്പദമാക്കി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഒന്നാം സ്ഥാനം.ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനം നേടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000 രൂപ വീതവും സാക്ഷ്യപത്രവും ലഭിച്ചു. ക്വിസ് മത്സരത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ നേതൃത്വം നൽകി.പാനൽ അഭിഭാഷകരായ കോകില ബാബു,അനുജി എം എസ്, അരുൺ ഓ രാജ് എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനും ജില്ലാ ജഡ്ജുമായ പി. വി. ബാലകൃഷ്ണൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.ഒന്നാം സ്ഥാനത്തെത്തിയ ടീമിന് കേരള ലീഗൽ സർവീസസ് അതോറിട്ടി നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.