ചെമ്പൻ വിനോദ് ജോസ്, ഗണപതി, ബിനുപപ്പു എന്നിവർക്ക് പിന്നാലെ ഭഗത് മാനുവലും തിരക്കഥ എഴുത്തിൽ

chemban

അ​ഭി​ന​യ​ത്തി​നൊ​പ്പം​ ​തി​ര​ക്ക​ഥാ​വ​ഴി​യി​ലും​ ​വി​ജ​യം​ ​നേ​ടു​ക​യാ​ണ് ​താ​ര​ങ്ങ​ൾ.​ ​വ​ൻ​വി​ജ​യം​ ​നേ​ടി​യ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​നു​ ​ശേ​ഷം​ ​ഭീ​മ​ന്റെ​ ​വ​ഴി​യും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ജോ​സ് ​എ​ന്ന​ ​ന​ട​ൻ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​എ​ന്ന​ ​നി​ല​യി​ലും​ ​തി​ള​ങ്ങു​ന്നു.​
​അ​ടു​ത്ത​ ​സി​നി​മ​യു​ടെ​ ​എ​ഴു​ത്ത് ​ആ​ലോ​ച​ന​ക​ളി​ലാ​ണ് ​ചെ​മ്പ​ൻ.​ ​ആ​ദ്യ​ ​തി​ര​ക്ക​ഥാ​ര​ച​ന​യാ​യ​ ​ജാ​ൻ​ ​എ.​ ​മ​ൻ​ ​പ​ത്തു​കോ​ടി​ ​ഗ്രോ​സ് ​ക​ള​ക്ഷ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ ​നേ​ടി​ ​മു​ന്നേ​റു​മ്പോ​ൾ​ ​ഇ​നി​യും​ ​എ​ഴു​ത്തു​ ​ഉ​ണ്ടാ​വു​മെ​ന്ന് ​ന​ട​ൻ​ ​ഗ​ണ​പ​തി.​ ​ബാ​ല​താ​ര​മാ​യി​ ​വെള്ളി​ത്തി​രയി​ൽ എ​ത്തി​യ​ ​ഗ​ണ​പ​തി​ ​ആ​ദ്യ​മാ​യാ​ണ് ​സി​നി​മ​യ്ക്ക് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ത്.​ ​'​'​കൂ​ട്ടെ​ഴു​ത്തി​ലൂ​ടെ​യാ​ണ് ​ഞാ​ൻ​ ​-​ ​എ.​ ​മ​ൻ​ ​രൂ​പ​പ്പെ​ട്ട​ത്.​ ​സ്വ​ത​ന്ത്ര​മാ​യ​ ​ര​ച​ന​യും​ ​ഉ​ണ്ടാ​വും.​ ​ഗ​ണ​പ​തി​യു​ടെ​ ​വാ​ക്കു​ക​ൾ. ഓ​പ്പ​റേ​ഷ​ൻ​ജാ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ന​ട​ൻ​ ​ബി​നു​ ​പ​പ്പു​ ​ആ​ദ്യ​ ​തി​ര​ക്ക​ഥ​ ​ര​ച​ന​യു​ടെ​ ​ജോ​ലി​യി​ലാ​ണ്.​ ​
ഒാ​പ്പ​റേ​ഷ​ൻ​ ​ജാ​വ​യു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ത​രു​ൺ​മൂ​ർ​ത്തി​യു​ടെ​ ​അ​ടു​ത്ത​ ​സി​നി​മ​ ​ബി​നു​പ​പ്പു​വി​ന്റെ​ ​ര​ച​ന​യി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബ് ​എ​ന്ന​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​സി​നി​മ​യി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​താ​ര​മാ​ണ് ​ഭ​ഗ​ത് ​മാ​നു​വ​ൽ.​ഭ​ഗ​ത് ​ആ​ദ്യ​മാ​യി​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​ഏ​റെ​ ​ര​സ​ക​ര​മാ​യ​ ​ഇ​തി​വൃ​ത്ത​മാ​ണ് ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന്റേ​തെ​ന്ന് ​ഭ​ഗ​ത് ​വ്യ​ക്ത​മാ​ക്കി.​ ​ഈ​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​നും​ ​ഭ​ഗ​ത് ​ത​ന്നെ​യാ​ണ്.​ ​
ന​ടി​ ​ലെ​ന​ ​ആ​ദ്യ​മാ​യി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​ഓ​ളം.​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ പ്രധാന ​വേ​ഷ​ത്തി​ലും​ ​ലെ​ന​ ​എ​ത്തു​ന്നു​ണ്ട്.​ ​ഈ​ ​വ​ർ​ഷം​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ന​ട​നാ​ണ് ​അ​ജു​വ​ർ​ഗീ​സ്.​ ​സാ​ജ​ൻ​ ​ബേ​ക്ക​റി​ ​സി​ൻ​സ് 1962​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​ ​അ​ത്.​ ​ പു​തു​ത​ല​മു​റ​യി​ൽ​ ​അ​ഭി​ന​യ​ത്തി​ൽ​നി​ന്ന് ​തി​ര​ക്ക​ഥാ​വ​ഴി​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​ ​എ​ത്ര​യോ​ ​ന​ട​ന്മാ​രു​ണ്ട്.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​അ​നൂ​പ് ​മേ​നോ​ൻ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഉ​ദാ​ഹ​ര​ണം.