തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജ് ട്രെയിനിംഗ് സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ജനുവരി 4, 5 തീയതികളിൽ പഴം - പച്ചക്കറി സംസ്‌കരണം എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം നടത്തും. പരിശീലന ഫീസ് 500 രൂപ. താത്പര്യമുള്ളവർ 8848420984, 9495118208 എന്നീ നമ്പരുകളിലോ, 8848420984 എന്ന വാട്ട്സാപ്പ് നമ്പരിലൂടെയോ, tssvellayni@kau.in എന്ന ഇ - മെയിൽ വിലാസത്തിലൂടെയോ ബന്ധപ്പെടണം.