thap

നെയ്യാറ്റിൻകര: തപസ്യ കലാസാഹിത്യവേദി നെയ്യാറ്രിൻകര താലൂക്ക് വാർഷികോത്സവവും ശ്രേഷ്ഠ കലാകാരൻമാർക്ക് ആദരവും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എസ്.എൻ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. തപസ്യ താലൂക്ക് അദ്ധ്യക്ഷൻ കോവില്ലൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ.പി.ജി ഹരിദാസ്, ഉപാദ്ധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം, ജില്ലാ ഉപാദ്ധ്യക്ഷനും കവിയുമായ സുകു മരുതത്തൂർ, ജില്ലാ സംഘചാലക് കെ.അരവിന്ദാക്ഷൻ,ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ,ഫ്രാൻ രക്ഷാധികാരി എൻ.ആർ.സി നായർ,നെയ്യാറ്റിൻകര കൃഷ്ണൻ,മണികണ്ഠൻ പാറശാല, രാജി വേട്ടമംഗലം എന്നിവർ പങ്കെടുത്തു.