വെള്ളനാട്:ഇന്റർനെറ്റ് വേഗം കുറവായ വെളളനാട് പഞ്ചായത്തിലെ കിടങ്ങുമ്മൽ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിനായി കിടങ്ങുമ്മൽ നവഭാരത് പബ്ലിക് ലൈബ്രറി കുട്ടികൾക്ക് പഠനത്തിനായി സൗജന്യമായി അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവഭാരത് ഗ്രന്ഥശാലയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.എസ്.ശോഭൻകുമാർ നിർവ്വഹിച്ചു.ലൈബ്രറി പ്രസിഡന്റ് കെ.ശ്രീധരൻനായർ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി ജി.ഹരികൃഷ്ണൻ,ലൈബ്രറി ഭാരവാഹികളായ ജി.മധുസൂദനൻനായർ,എം.ബാബുക്കുട്ടൻനായർ, ജി.രമേഷ് കുമാർ,പ്രദീപ്.യു.എസ്.എന്നിവർ സംസാരിച്ചു.